ഇലവുംതിട്ട: പ്രക്കാനം കവല ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പ്രധാന റോഡുകളിലെ കൊടുംവളവുകൾ അപകടക്കെണികളാവുന്നു. സിഗ്നലുകളും സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതാമ് അപകട വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണം. പ്രക്കാനത്ത് ഓമല്ലൂർ-ഇലന്തൂർ റോഡിലൂടെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ അതിവേഗമാണ് ഓടുന്നത്. മുട്ടത്തുകോണം റോഡിൽ നിന്ന് മുട്ടുകുടുക്ക റോഡിലേക്ക് കടക്കുന്ന നാൽക്കവലയിൽ യാതൊരു സൂചകങ്ങളുമില്ല. ഇവിടെ അപകടങ്ങൾ പതിവാണ്. മുട്ടുകുടക്ക റോഡിന്റെ കയറ്റിറക്കത്തിനിടയിൽ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ ശരിയായി കാണാൻ കഴിയില്ല. ഇരുവശങ്ങളിലേക്കുമുളള നോട്ടത്തിനിടയിൽ ഇമവെട്ടിയാൽ അപകടം ഉറപ്പാണ്. ഇതാണ് ഇവിടുത്തെ സ്ഥിതി. മുട്ടുകുടക്ക റോഡിൽ പ്രക്കാനം വലിയ കയറ്റം മുതൽ പുത്തൻപീടിക വരെ റോഡിൽ നാലോളം അപകടവളവുകളാണ് ഉളളത്. മുളക്കുഴ-മഞ്ഞിനിക്കര-ഓമല്ലൂർ റോഡ് പണി പുരോഗമിക്കുകയാണെങ്കിലും ഇലവുംതിട്ട ജംഗ്ഷൻ കഴിഞ്ഞുള്ള കുത്തിറക്കത്തിലെ രണ്ട് വളവുകളിലും അപകടം പതിയിരിക്കുന്നു. കോഴഞ്ചേരി-പന്തളം റോഡിൽ പഞ്ചവടി പടിയിൽ നിന്ന് അയത്തിൽ പടിയിലൂടെ ഇലന്തൂർ റോഡിലേക്ക് ഇറങ്ങുന്നയിടവും അപകട പരമ്പര നടന്നുവരുന്ന സ്ഥലമാണ്. ഇവിടെ തലത്തായി പടിയിലും അപകട വളവുകളാണ് ഉളളത്. ഇലവുംതിട്ട പൊലീസ് സ്റ്റേഷന് സമീപം മെഴുവേലി-കുറിയാനിപ്പള്ളിൽ റോഡിൽ കുത്തിറക്കത്ത് മൂന്നോളം കൊടുംവളവുകളുണ്ട്. രാമൻചിറയിലെ ഒറോട്ടിയിൽ പടിയിലേക്ക് ചെന്നീർക്കര ഗവ.ഐ.ടി.ഐ റോഡിൽ നിന്ന് ഇറങ്ങുന്നയിടത്തും ആലുംകുറ്റിയിലും കൊടും വളവുകളിൽ വിദ്യാത്ഥികൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോർണർ കണ്ണാടി വയ്‌ക്കേണ്ടത് ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്. തെക്കേമുട്ടത്തുകോണം തുമ്പമൺ നോർത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം മാത്രമാണ് കണ്ണാടി ഉളളത്. പ്രധന സ്ഥലങ്ങളിൽ ഹോം ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഇലക്ടിക്ക് പോസ്റ്റുകൾ അപകട ഭീഷണിയിൽ

പ്രക്കാനം: അപകടം വരുത്തുംവിധം റോഡിൽ നിൽക്കുന്ന പോസ്റ്റുകൾ ഭീതി ഉയർത്തുന്നു. പ്രക്കാനം ജംഗ്ഷനിൽ നിന്ന് 300 മീറ്റർ മാത്രം ദൂരെ ഇലന്തൂർ-ഓമല്ലൂർ റോഡിലാണ് വൈദ്യുത പോസ്റ്റുകൾ ഉളളത്. റോഡിന്റെ എതിർവശത്ത് കുഴിയാണ്. റബർ തടിയുമായി പെരുമ്പാവൂരിന് രാത്രിയിൽ പോകുന്ന ലോറികൾ പോസ്റ്റ് ഇടിച്ചുവീഴ്ത്താൻ സാദ്ധ്യ ത ഏറയാണ്. പോസ്റ്റ് മാറ്റിയിടണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.


2-അപകട സ്ഥലമായ പ്രക്കാനം ജംഗ്ഷൻ
3 പ്രക്കാനം ജംഗ്ഷന് സമീപം റോഡിലേക്ക് നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ