തിരുവല്ല : അതിജീവനം പദ്ധതിയുടെ ഭാഗമായി അപ്പർകുട്ടനാട് മെഡിക്കൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് കിറ്റ് വിതരണവും ജൈവ പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനവും നിരണത്ത് നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ജി രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, ജില്ലാ പഞ്ചായത്തംഗം ഡാലിയ സുരേഷ്, പ്രേംജിത്ത് പരുമല, ഷിബു ടോം, വി റ്റി ബിനീഷ് ,രാഖി രാജപ്പൻ,റോബി തോമസ്,ജോജി പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.