sndp
ചെങ്ങന്നൂർ എസ്എൻഡിപി ടൗൺ ശാഖ പൊതുയോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തുന്നു.

ചെങ്ങന്നൂർ: 97-ാം നമ്പർ ടൗൺ ശാഖ പൊതുയോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചേർന്നു. ശാഖാ പ്രസിഡൻ്റ് കെ.ദേവദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. ടൗൺ ശാഖയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ശാഖയുടെ ഭരണസമിതിക്ക് സാധിക്കമെന്നും അതിനായി പുനപ്രതിഷ്ഠ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. ഗുരുദേവമന്ദിരത്തിൽ ദേവപ്രശ്നം നടത്താൻ പൊതുയോഗം തീരുമാനിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ് വിജയൻ, സെക്ടറി സിന്ധു മുരളി, കെ.കരുണാകരൻ, അശോകൻ, അമ്പിളി മഹേഷ് എന്നിവർ സംസാരിച്ചു.