പന്തളം: കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകൾ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം സി.രാഗേഷ്, യൂത്ത് ബ്രിഗേഡ് പന്തളം ഏരിയ ക്യാ്ര്രപൻ ഉദയകുമാർ പി.എസ്, തട്ട പടിഞ്ഞാറ് മേഖല സെക്രട്ടറി അജീഷ് രാജ്, വിജയകുമാരി, രതീഷ്, ജഗൻ ,സി.പി.എം തട്ട പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി സാം ഡാനിയേൽ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ് നിർദ്ദേശങ്ങൾ നൽകി.