അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 2833-ാം ആർ.രാഘവൻ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ഹാളിൽ ഇന്നലെ നടന്നു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എബിൻ അമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ യോഗത്തിൽ ശാഖയിലെ കുടുംബാംഗങ്ങൾ പങ്കെടുത്തു. ശാഖാ യോഗത്തിലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് ഏകകണ്‌ഠേന അംഗീകരിച്ചു പാസാക്കി.തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ പ്രസിഡന്റായി ആർ.രമേശിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി,വിലാസിനി സുരേന്ദ്രനാഥിനേയും വൈസ് പ്രസിഡന്റായി ബി.രാജനെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി പ്രസന്നകുമാർ, അനന്തു, ടി.ജി രവി, സോമൻ,അനീ സുഗതൻ,കോമളം തുളസി, സുജാത എന്നിവരെയും, യൂണിയൻ കമ്മിറ്റി അംഗമായി ജഗദീശ പ്രസാദിനെയും,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി പ്രവീൺ ദാസ്, ജയൻ, യശോദാ പൊടിയൻ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം തൃശൂരിൽ നടത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ് ഏകാത്മക മോഹിനിയാട്ടം മത്സരത്തിൽ ശാഖയിൽ നിന്നും പങ്കെടുത്ത അശ്വിനി പ്രദീപിനെ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.