11-ksktu-janeesh-kumar1
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ. പൊന്നാട അണിയിച്ച് ആദരിക്കുന്നു

കോന്നി: കെ.എസ്.കെ.റ്റി.യു.കോന്നി ഏരിയ കൺവെൻഷൻ തെങ്ങുംകാവ് എസ്.എൻ.ഡി.പി.ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. ഏരിയ പ്രസിഡന്റ് വർഗീസ് ബേബി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ സി.പി.എം. ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.എം.മോഹനൻ സ്വാഗതവും കൺവീനർ എം.എ.നാണു കൃതജ്ഞതയും പറഞ്ഞു.വർഗീസ് ബേബി (പ്രസിഡന്റ്), പി.രാധാകൃഷ്ണൻ നായർ (സെക്രട്ടറി), എം.എം.നാണു (വൈസ് പ്രസിഡന്റ്), വാഴവിള അച്ചുതൻ നായർ (വൈസ് പ്രസിഡന്റ്), കെ.കെ.പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), കെ.പി. പ്രജിത് കുമാർ (ജോ.സെക്രട്ടറി), ബാബു ജോർജ് (ജോ.സെക്രട്ടറി), അനീഷ് വട്ടക്കാവ് (ഖജാൻജി) എന്നിവർ ഉൾപ്പെടെ 37 അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.