അടൂർ: ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി - നവഗ്രഹ ക്ഷേത്രത്തിലെ ദേവീഭാഗവത നവദിന പാരായണവും കാർത്തിക, രോഹിണി, മകയിരം ഉത്സവവും 13 മുതൽ 21 വരെ നടക്കും. 13ന് രാവിലെ 6.30ന് തന്ത്രി ജനാർദ്ദനര് ഭട്ടതിരി ഭദ്രദീപപ്രതിഷ്ഠ നടത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ദിവസവും രാവിലെ 7 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.30 മുതൽ ദീപാരാധന, ഭജന, രാത്രി 7.30 ന് കളമെഴുത്തുംപാട്ടും. 22 ന് രാവിലെ 8ന് സമ്പൂർണ്ണ നാരായണീയ പാരായണം, 10 ന് നവഗ്രഹ പൂജ, നവഗ്രഹഹോമം, 23 ന് രാവിലെ 6.30 ന് പൊങ്കാല, വൈകിട്ട് 5ന് പ്രഭാഷണം, 6.45ന് ഭദ്രകാളീപൂജ, 24ന് രാവിലെ 11ന് നാഗത്തറയിൽ നൂറുംപാലും, വൈകിട്ട് 5ന് പ്രഭാഷണം, 6.30ന് പുഷ്പാഭിഷേകം, തുടർന്ന് ഭദ്രകാളീപൂജ, 25ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം , കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, വെട്ടിക്കുളത്ത് കാവിൽ മലയൂട്ട്, രാത്രി 10ന് വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ