പന്തളം:എം.ഡി. റോഡിനെയും അടൂർ - തട്ട - പത്തനംതിട്ട റോഡിനെയും ബന്ധിപ്പിക്കുന്ന പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പറന്തൽ ആര്യപൊയ്കചെറിലയ്യം മോസ്‌കോ അംബേദ്കർ ജംഗ്ഷൻ നെയ്ത്തുകാരൻപടി കീരുകുഴി താമരവേലിപ്പടി വായനശാല റോഡ് ബി. എം. ആൻഡ് ബി. സി. നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.