തടിയൂർ: തടിയൂർ പുത്തൻ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും പുന:പ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 18 വരെ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് സപ്താഹം, അന്നദാനം, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കി ക്ഷേത്ര വാർഷികപൂജകൾക്ക് പ്രാധാന്യം നൽകിയാണ് പരിപാടികൾ നടത്തുന്നത്. ശബരിമലയിൽ നടത്തുന്ന അതേ പതിനെട്ടാംപടി പൂജ ജനുവരി 12,13,14, തീയതികളിൽ രാത്രി 7ന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും. മകരവിളക്ക് ദിവസമായ 14ന് രാവിലെ 8.14ന് മകര സംക്രമ പൂജ, നെയ്യഭിഷേകം. 9ന് നവകം ശ്രീഭൂതബലി, 9.30ന് കളഭാഭിഷേകം. വൈകിട്ട് 6ന് ഭക്തി ഗാനസുധ. 6.30ന് മകരവിളക്ക് വിശേഷാൽ ദീപാരാധന. 7ന് പുഷ്പാഭിഷേകം. 7.30 മുതൽ പതിനെട്ടാംപടി പൂജ. 8.30 മുതൽ സേവ,എതിരേൽപ്പ്, പറയിടീൽ. പുന:പ്രതിഷ്ഠാദിനമായ 18ന് രാവിലെ 6 മുതൽ ഗണപതി ഹോമം, ഭസ്മാഭിഷേകം, വിശേഷാൽ പൂജ.വൈകിട്ട് വിശേഷാൽ ദീപാരാധന, പിഴിഞ്ഞ പായസം. ശബരിമലയിലെ അതേ പതിനെട്ടാംപടിയും, ഉപദേവതകളുമുള്ള ക്ഷേത്രമായ പുത്തൻ ശബരിമല ധർമ്മ ക്ഷേത്രത്തിൽ നിരവധി ഭക്തരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി എത്തുന്നത്. കൊവിഡ് നിയമങ്ങൾ പാലിച്ച് ദേവസ്വം ബോർഡ് നിർദ്ദേശാനുസരണം ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്ത് കൂടുതൽ ഭക്തർ എത്തുമെന്ന പ്രതീക്ഷയിൽ ടോയിലറ്റ് സൗകര്യങ്ങൾ, നടപന്തൽ,കുടിവെള്ള കണക്ഷൻ എന്നിവ ലഭ്യമാക്കണെമെന്ന് ആവശ്യെപെട്ട് ദേവസ്വം ബോർഡ്,രാജു ഏബ്രഹാം എം.എൽ എ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി ഉപദേശക സമതി ആക്ടിംഗ് പ്രസിഡന്റ് ജി.രാജ്കുമാർ , സെക്രട്ടറി പ്രസന്നകുമാർ എന്നിവർ അറിയിച്ചു.