മണക്കാല: ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവദിന പാരായണവും ഉത്സവവും നാളെ മുതൽ 25വരെ നടക്കും. 13 മുതൽ 21 വരെ രാവിലെ 6.30ന് ക്ഷേത്രം തന്ത്രി ജനാർദ്ദര് ഭട്ടതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതി ഹോമം, 6.45ന് ലളിതാ സഹസ്രനാമം, 7ന് ദേവീ ഭാഗവത പാരായണം, രാത്രി 7.30ന് കളമെഴുത്തുംപാട്ടും. 23ന് കാർത്തിക ഉത്സവം. രാവിലെ 6.3ന് പൊങ്കാല, എട്ടിന് ദേവീ ഭാഗവത പാരായണം, 10 മുതൽ ഇഷ്ട വഴിപാടായ കൈവട്ടക ഗുരുതി, വൈകിട്ട് അഞ്ചിന് ആദ്ധ്യാത്മിക പ്രഭാഷണം. 24ന് രോഹിണി ഉത്സവം. രാവിലെ 11ന് നാഗത്തറയിൽ നൂറുംപാലും, വൈകിട്ട് അഞ്ചിന് പുഷ്പാഭിഷേകം. 25ന് രവിലെ 9ന് മഹാമൃത്യുഞ്ജയഹാേമം, കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, വൈകിട്ട് 3.30ന് ഇലങ്കത്തിലമ്മയുടെ എഴുന്നെള്ളത്ത്, രാത്രി 10ന് വടക്ക്പുറത്ത് കളത്തിൽ വലിയ ഗുരുതി.