പന്തളം ഃ കേരള സർവകലാശാലയിൽ നിന്ന് എം. എസ്. സി. ജന്തു ശാസ്ത്ര പരീക്ഷക്ക് ഒന്നാം റാങ്ക് നേടിയ മങ്ങാരം സ്വദേശിനി വൈഷ്ണവി വി. നായരെ സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എസ്. ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ബ്രാഞ്ച് സെക്രട്ടറി കെ. എസ്. മധുസുദനൻ ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം കെ.എൻ.സരസ്വതി പൊന്നാടയണിച്ചു. പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. എച്ച്. ഷിജു, സദാനന്ദി രാജപ്പൻ, വി. വി. വിജയകുമാർ, ടി. എസ്. നസീർ ഖാൻ, രാജേന്ദ്രൻ, കെ. എസ്. ജോൺസൺ എന്നിവർ സംസാരിച്ചു.