പന്തളം: കുരമ്പാല പുഴിയക്കാട് മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മുട്ടാർ വലക്കടവ്, പുഴിയക്കാട് കുരമ്പാല റോഡും ,കുരമ്പാല പുത്തൻകാവിൽ ക്ഷേത്രം മുക്കോടി കുടശനാട് വലിയപള്ളി തണ്ടാനുവിള റോഡ് എന്നിവ പി.ഡബ്ല്യം.ഡി.എറ്റെടുത്ത് അന്താരാഷ്ട നിലവാരത്തിൽ ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാക്കുന്നമെന്ന് ആവശ്യപ്പെട്ട് സി.പി.എം.കുരമ്പാല ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സി.പി.എം.കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രദീപാണ് മുഖ്യമന്ത്രി കണ്ട് നിവേദനം നൽകിയത്.
കുളനട: കുളനട പഞ്ചായത്തിലെ മാന്തുകയിൽ നിന്നും ആരംഭിച്ച മുളക്കുഴ പഞ്ചായത്തിലെ വരെയും ആറന്മുള പഞ്ചായത്തിലെ മാന്തുക കോറോഡും കുളനട മാന്തുക പൈവഴി റോഡ് എന്നി ഉന്നത നിലവാരത്തിൽ ബി.എം.ആൻഡ് ബി.സി. ടാറിംഗ് നടത്തി പുനർനിർമ്മിക്കുണമെന്ന് ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.