കോന്നി - ബിജു ഇളകൊള്ളൂർ എഴുതിയ ഇളകൊള്ളൂരിലെ ഐസക് ന്യൂട്ടൻമാർ എന്ന പുസ്തകം ചലച്ചിത്ര സംവിധായകൻ ഡോ. ബിജു പ്രകാശനം ചെയ്തു.. കെ.യു.ജനീഷ് കുമാർ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി... പത്തനംതിട്ട പ്രസ് ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വിനോദ് ഇളകൊള്ളൂർ പുസ്തകപരിചയം നടത്തി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത്, ബിജു. ജി.കൃഷ്ണൻ, എം.എസ്.സുരേഷ്, ശാന്ത് കോന്നി, ശങ്കർ വെട്ടൂർ, മനോജ് എം.കെ.. ബിജു ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.