ചെങ്ങന്നൂർ: ബേക്കറിയിൽ ചായ കുടിക്കാനെത്തിയ സംഘം കട തല്ലിത്തകർക്കുകയും ജീവനക്കാരനെ മർദ്ദിച്ചതായും പരാതി.

ചെങ്ങന്നൂർ സ്വദേശി കൊച്ചുപുരക്കൽ മധുവിന്റ ഉടമസ്ഥതയിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ നടന്നു വരുന്ന ബേക്കറിയിൽ കഴിഞ്ഞ രാത്രിയാണ് ആക്രമികൾ ചായകുടിച്ചതിനു ശേഷം പണം നൽകാൻ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത കടയിലെ ജീവനക്കാരൻ ഗണേഷിനെ മർദ്ദിച്ചവശനാക്കി. കടയിലെ കൗണ്ടറുകൾ തകർക്കുകയും ചെയ്തു. അക്രമികളുടെ അടി കൊണ്ട് അവശനായ ഗണേശിനെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവർ മുൻപും ഇവിടെ വന്ന് ഭക്ഷണം കഴിച്ചതിന്റെ പണം കൊടുക്കുവാനുണ്ടെന്ന് ഗണേഷ് പറഞ്ഞു. പ്രതികളെ ഉടനെ പൊലീസ് അറസ്റ്റുചെയ്യണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജേകബ് വി.സ്കറിയ, ജനറൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ ട്രഷറർ ആനന്ദ് ഐശ്വര്യ തുടങ്ങിയവർ ആവശ്യപ്പെട്ടു .ഇതു സംബന്ധിച്ച് മധു ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.