തിരുവല്ല : വഴി തടസപ്പെടുത്തി കാടുപോലെ ചെടിയും മരങ്ങളും വളർത്തുന്നത് നാട്ടുകാർക്ക് ദുരിതമായി. നഗരസഭ 31-ാം വാർഡ് കേശവപുരം ക്ഷേത്രത്തിന് സമീപം പുന്നപ്പള്ളിൽ പടി - മേലകത്തു പടി റോഡിന്റെ വശമാണ് സമീപവാസി കൈയേറി ചെടി വളർത്തുന്നത്.
നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും ചെടികൾ വെട്ടി മാറ്റാൻ തയ്യാറായില്ല. പരാതികളെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർ ഇടപെട്ട് ചെടികൾ നീക്കം ചെയ്യാൻ നടത്തിയ ശ്രമവും ചിലരുടെ എതിർപ്പുകളെ തുടർന്ന് തടസപ്പെട്ടു. കൈയേറിയ ഭൂമി വീണ്ടെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ പൊതുപ്രവർത്തകരെ കേസിൽ കുടുക്കാൻ നീക്കം നടന്നതായും ആക്ഷേപമുണ്ട്.