12-ksrtc
കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വീണാ ജോർജ്ജ് എം.എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നു

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വീണാ ജോർജ്ജ് എം.എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ, എച്ച്.എൽ.എൽ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ , കരാറുകാർ എന്നിവരടങ്ങുന്ന സംഘമാണ് വിലയിരുത്തിയത്. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ബസ് യാർഡ് നിർമ്മിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ ഈ ആഴ്ച പൊളിക്കും. യാർഡ് നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഓഫീസ് ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് കഴിഞ്ഞ ആഴ്ച മാറ്റിസ്ഥാപിച്ചിരുന്നു. എം.എൽ.എ യോടൊപ്പം കെ. എസ്.ആർ.ടി.സി ചീഫ് എൻജിനീയർ ആർ. ഇന്ദു,എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീവത്സൻ കെ.പി, അസി. എൻജിനീയർമാരായ ശിവൻകുട്ടി, അഫ്‌സൽബാബു, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരീഷ്‌കുമാർ സി.കെ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, അസി. എൻജിനീയർ മെജോ , എച്ച്.എൽ.എൽ ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ , അജിത് ആർക്കിടെക്ട് ജോൺസൻ , കരാറുകാർ എന്നിവർ ഉണ്ടായിരുന്നു.