തിരുവല്ല: ശ്രീരാമകൃഷ്ണാശ്രമത്തിന് കീഴിലുള്ള മതിൽഭാഗം ശ്രീരാമകൃഷ്ണാശ്രമം ചാരിറ്റബിൾ ഡിസ്‌പെൻസറിയുടെ വിപുലീകരിച്ച മെഡിക്കൽ ലാബ് ഇന്ന് പ്രവർത്തനം ആരംഭിക്കും. കൊച്ചിൻ ഷിപ്‌യാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ പി.എൻ.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്യും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ അദ്ധ്യക്ഷനാവും. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. കൊച്ചിൻ ഷിപ് യാർഡിന്റെ സഹായത്തോടെ മതിൽഭാഗം ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിന് സമീപം ആരംഭിക്കുന്ന ലാബിൽ എല്ലാ മെഡിക്കൽ ടെസ്റ്റുകളും ഇ.സി.ജിയും സൗജന്യ നിരക്കിലാണ്. പുഷ്പഗിരി മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, ന്യൂറോ, ഇ.എൻ.ടി.എന്നിവരുടെ സേവനം ലഭ്യമാണ്.