12-thiruvalla-vellapokkam
തിരുമൂലപുരം മീന്തലവയൽ പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ

തിരുവല്ല: കനത്ത മഴയിൽ പാടശേഖരത്തിൽ വെള്ളം കയറി. ഞായറാഴ്ച്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ തിരുമൂലപുരം മീന്തലവയൽ പാടശേഖരത്തിൽ വെള്ളം കയറി. നെൽവിത്തുകൾ വിതച്ച് 21 ദിവസമായ നെൽച്ചെടികളാണ് നശിച്ചത്. ഈ സീസണിൽ ആദ്യം വിതച്ച നെൽവിത്തുകൾ പലയിടത്തും കിളിർക്കാതെ പോയതിനെ തുടർന്ന് കർഷകർ രണ്ടാമതും വിതച്ച നെൽച്ചെടികളാണ് ഇപ്പോൾ നശിച്ചത്. 110 ഏക്കറിലെ നെൽച്ചെടിയിൽ വെള്ളം കയറിയതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കർഷകർ പറഞ്ഞു.