1
മാധവകുറുപ്പ്

തെങ്ങമം : ആയൂർവേദ സസ്യസംരക്ഷണം ജീവിതചര്യയാക്കിയ തെങ്ങമം ഇളങ്ങള്ളൂർ മാധവത്തിൽ മാധവകുറുപ്പിന് [85‌‌‌] സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്. ഏഴ് പതിറ്റാണ്ടായി ആയൂർവേദ സസ്യസംരക്ഷണ രംഗത്തുള്ള ഇദ്ദേഹം വീട്ടുമുറ്റത്തും സ്വന്തം പറമ്പിലുമായി വളർത്തുന്നത് ആയിരത്തോളം ഔഷധ സസ്യങ്ങളാണ്. പലതും കേരളത്തിൽ അപൂർവ്വമായി മാത്രമുള്ളവ. ഒാരോ സസ്യത്തി​ന്റെയും പേര്, അത് കണ്ടുവരുന്നസാഹചര്യം, ഒൗഷധഗുണം എന്നീ വി​വരങ്ങൾ എല്ലാം കാണാപ്പാഠവുമാണ്.

കാകനാസിക, മരമഞ്ഞൾ, കായം, മുള്ളമൃത് , അണലിവേഗം, നീർമാതളം, സമുദ്രപ്പച്ച, പുത്രൻജീവ, വിശല്ല്യകാരണി, അയ്യപ്പന, പച്ചില, ത്രികോല്പന്ന,ചെറുവഴുതന,വെൾവഴുതന,മ ഞ്ചട്ടി, അമ എന്നീങ്ങനെ നീളുന്ന നിരവധി സസ്യഗണങ്ങൾ മാധവകുറുപ്പി​ന്റെ ശേഖരത്തി​ലുണ്ട്.

കുടുംബക്ഷേത്രത്തോട് ചേർന്നുള്ള സർപ്പകാവിലും ഔഷധ സസ്യങ്ങളേറെയുണ്ട്. സർപ്പകാവുകൾ മരുന്നുകളുടെ വലിയ ഉറവിടമാണെന്നാണ് ഇദ്ദേഹം പറയുന്നത്. സാധാരണ കിട്ടാൻ പ്രയാസമുള്ളവ സർപ്പകാവിലാണ് വളർത്തുന്നത്. നാഗലിംഗമരം, കരിമുത്തിൾ, കരിങ്കുറുഞ്ഞി, പൊൻകൊശണ്ടി, ചിറ്റരത്ത, കാട്ടുതിപ്പലി, ചതുരമുല്ല, കാർതോട്ടി, പ്ലാശ് തുടങ്ങിയവ കാവിലാണുള്ളത്.

1972 മുതൽ സ്കൂളുകളിൽ എക്സിബിഷൻ നടത്തുന്നുണ്ട്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, എം.ജി യൂണിവേഴ്സിറ്റി, ചേർത്തലയിലെ ഒരു റിസോർട്ട് എന്നിവിടങ്ങളിൽ ഔഷധതോട്ടം നിർമിച്ചുനൽകി.

ഏത് മാറാവ്യാധിക്കും മുറ്റത്തും പറമ്പിലും ചുറ്റിതിരിഞ്ഞ് ഔഷധങ്ങൾ ശേഖരിച്ച് രോഗിക്ക് നൽകി ഫലപ്രാപ്തി നേടികൊടുത്ത ഒരു തലമുറയിലെ ശേഷിക്കുന്ന കണ്ണികളിൽ ഒരാളാണ് മാധവകുറുപ്പ് .