പത്തനംതിട്ട : നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. വികസനം , ആരോഗ്യം, പൊതുമരാമത്ത് എന്നിവയിൽ എൽ.ഡി.എഫിനും ക്ഷേമകാര്യത്തിൽ യു.ഡി.എഫിനും വിദ്യാഭ്യാസ, കലാ, കായികം എന്നിവയിൽ എസ്.ഡി.പി.ഐയ്ക്കുമാണ് ഭൂരിപക്ഷം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് 15 ന് നടക്കും. അഞ്ച് അംഗങ്ങൾ അടങ്ങുന്ന ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഉണ്ടാകും.

വിദ്യാഭ്യാസം, കലാ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം എസ്.ഡി.പി.ഐയ്ക്കാണ്. എസ്. ഷെമീർ, ഷീല, ഷൈലജ, ആൻസി തോമസ്, ശോഭ കെ.മാത്യു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം യു.ഡി.എഫിനായിരിക്കും. ആദ്യഘട്ടത്തിൽ അംബിക വേണുവിനും രണ്ടാം ഘട്ടത്തിൻ മേഴ്സി വർഗീസിനും ആകും അവസരം. അഖിൽ കുമാർ, ഷീന രാജേഷ്, എ. അഷറഫ് എന്നിവരാണ് അംഗങ്ങൾ.

പൊതുമരാമത്ത് അദ്ധ്യക്ഷ സ്ഥാനം സ്വതന്ത്രയായ ഇന്ദിരാ മണിക്കായിരിക്കും. കമ്മിറ്റി അംഗങ്ങൾ ആനി സജി, സി.കെ അർജുനൻ ലാലി രാജു, അനില അനിൽ എന്നിവരാണ്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം കേരള കോൺഗ്രസിലെ ജെറി അലക്സും സി.പി.ഐയും പങ്കിട്ടെടുക്കും. എം.സി. ഷെരിഫ്, സുമേഷ് ബാബു, വി.ആർ ജോൺസൺ, മീനു മോഹൻ എന്നിവരാണ് അംഗങ്ങൾ. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കെ.ആർ അജിത് കുമാറിനാകും. റോസ്ലിൻ സന്തോഷ്, ജാംസിംകുട്ടി. ആർ. സാബു, സുജ അജി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ നഗരസഭ വൈസ് ചെയർപേഴ്സൺ ആയിരിക്കും. ഇതിൽ റോഷൻ നായർ, എ. സുരേഷ് കുമാർ, സിന്ധു അനിൽ, വിമലാ ശിവൻ, പി.കെ അനീഷ് എന്നിവർ അംഗങ്ങളാകും. ഘടകകക്ഷികൾക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം ധാരണ പ്രകാരം വീതം വയ്ക്കാനാണ് സാദ്ധ്യത.