പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് അദ്ധ്യക്ഷൻമാരും അംഗങ്ങളുമായി. വരണാധികാരി എ.ഡി.എം അലക്‌സ് പി. തോമസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയായത്. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരും അംഗങ്ങളും ചുവടെ.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി.പി.രാജപ്പൻ (ആനിക്കാട് ഡിവിഷൻ). അംഗങ്ങൾ സാറാ ടീച്ചർ (കോഴഞ്ചേരി), അന്നമ്മ പി.ജോസഫ് (ഡാലിയ സുരേഷ് തോമസ്) (പുളിക്കീഴ്).
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി: ചെയർപേഴ്‌സൺ ബീനാ പ്രഭ (കൊടുമൺ). അംഗങ്ങൾ ജോർജ് എബ്രഹാം ഇലഞ്ഞിക്കൽ (റാന്നി), അജോമോൻ (കോന്നി).
പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : ചെയർപേഴ്‌സൺ ലേഖ സുരേഷ് (ചിറ്റാർ). അംഗങ്ങൾ ജിജോ മോഡി (മലയാലപ്പുഴ), റോബിൻ പീറ്റർ (പ്രമാടം).
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി : ചെയർമാൻ ആർ.അജയകുമാർ (കുളനട). അംഗങ്ങൾ സി.കൃഷ്ണകുമാർ (ഏനാത്ത്), സി.കെ.ലതാകുമാരി (മല്ലപ്പള്ളി).
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : ചെയർമാൻ ജിജി മാത്യു (കോയിപ്രം). അംഗങ്ങൾ ജെ.സി അലക്‌സ് (അങ്ങാടി), ശ്രീനാദേവിക്കുഞ്ഞമ്മ (പള്ളിക്കൽ). ജില്ലാ പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, സെക്രട്ടറി എൻ.നന്ദകുമാർ എന്നിവർ പങ്കെടുത്തു.