മാന്നാർ: കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (മട്ടേൽ പള്ളി) ഈ വർഷത്തെ പ്രധാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് നടത്തി. ഇടവക വികാരി റവ.ഫാ.മത്തായി കുന്നിൽ നിർവഹിച്ചു. ഇടവക ട്രസ്റ്റി എം.ഐ.കുര്യൻ, സെക്രട്ടറി ബിനു ചാക്കോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവാലയത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള ദൈവമാതാവിന്റെ വിത്തുകൾക്ക് വേണ്ടിയുള്ള പെരുന്നാളും കൺവെൻഷനും തുടങ്ങി 15ന് സമാപിക്കും. അന്നേ ദിവസം പെരുന്നാൾ ശുശ്രൂഷകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും.