കറ്റാനം: പള്ളിയ്ക്കൽ പുന്നമൂട് റോഡിൽ കലുങ്കിന്റെ പുനർ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ പണി പൂർത്തീകരിക്കുന്നതുവരെ പള്ളിക്കൽ മാവേലിക്കര വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തി. പള്ളിക്കൽ മാവേലിക്കര വഴിയുള്ള വാഹനങ്ങൾ
ടി.എം വർഗീസ് റോഡിലെത്തി വളഞ്ഞ നടക്കാവു വഴിയും മാവേലിക്കരയിൽ നിന്നും പള്ളിക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വളഞ്ഞനടക്കാവു വഴി ടി.എം വർഗീസ് റോഡിലെത്തിയും തിരിഞ്ഞ് പോകണമെന്ന് കറ്റാനം പൊതുമരാമത്ത് വകുപ്പ്. അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.