മുതുകുളം: കണ്ടല്ലൂർ പൗരസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനിൽ പനച്ചൂരാൻ അനുസ്മരണം നടത്തി. മുകുന്ദവിലാസം എൽ.പി.സ്‌കൂളിൽ നടന്ന പരിപാടി യു .പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. ഡി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, വാർഡ് മെമ്പർ വീണ അജയകുമാർ, സന്തോഷ് കുമാർ വി.അനിൽ ബോസ്, കെ.വി. വസന്ത രാജൻ , ജിതേഷ് ശ്രീരംഗം , കെപിഎസി. ഭൻസരിദാസ്, കണ്ടല്ലൂർ ലാഹിരി ,അനിൽ.റ്റി.യശോധർ,എസ്.സുഭാഷ്ബാബു ,രതീഷ് കുളക്കയിൽ തുടങ്ങിയവർ സംസാരിച്ചു. അനിൽപനച്ചൂരാന്റെ കവിതകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു .