പൂങ്കാവിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഒൗട്ട് ഡോർ സ്റ്റേഡിയവും

കോന്നി : ഇൻഡോർ സ്റ്റേഡിയത്തിന് പിന്നാലെ പൂങ്കാവിൽ ഒൗട്ട് ഡോർ സ്റ്റേഡിയവും വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി 90 കോടി രൂപയുടെ പദ്ധതി തയ്യാറാകുന്നത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന സിന്ത​റ്റിക്ക് ട്രാക്കോടു കൂടിയ സ്​റ്റേഡിയമാണ് നിർമ്മിക്കുന്നത്. ക്രിക്ക​റ്റ്, ഫുട്‌ബാൾ പരിശീലന കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും. നിലവിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മാത്രമാണ് കായികമത്സരങ്ങൾക്കുള്ളത്. സ്കൂളികളിൽ കളിക്കളമുണ്ടെങ്കിലും അപര്യാപ്തതകളുണ്ട്.

10 കോടി അനുവദിച്ചു

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പത്ത് കോടി രൂപ സ്റ്റേഡിയം

നിർമ്മിക്കാൻ ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. പണി തുടങ്ങുന്ന മുറയ്ക്ക് ബാക്കി അനുവദിക്കും.

.ഇൻഡോർ സ്റ്റേഡിയത്തിന് സമീപമാണ് ഔട്ട്ഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. സ്ഥലം നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. ദേശീയ വോളിബാൾ മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. വോളിബാൾ താരങ്ങൾക്ക് പരിശീലനം നൽകുന്ന സായിയുടെ സബ് സെന്ററും ഇവിടെയാണ്.

------------------

.

നടപടികൾ പുരോഗമിക്കുകയാണ്. മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന കായിക സൗകര്യങ്ങൾ നമ്മുടെ ഗ്രാമീണ മേഖലയിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കെ.യു. ജനീഷ് കുമാർ : എം.എൽ.എ