ചെങ്ങന്നൂർ : ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫ.ഫിസിക്‌സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 20-ന് രാവിലെ 10-ന് നടക്കും. ഫിസിക്‌സിൽ 55 ശതമാനം മാർക്കോടെ പി.ജി. ബിരുദത്തിനൊപ്പം ബി.എഡ്.,എം.ഫിൽ, പി.എച്.ഡി. എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം. 39 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ www.ceconline.edu. ഫോൺ: 0479 – 2454125, 2451424, 2455125.