പത്തനംതിട്ട: അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൈലപ്ര കിഴക്കേക്കര ഇടമുറിയിൽ കെ.വി. മത്തായിയുടെയും സാലമ്മയുടെയും മകൻ സിജു മത്തായി (11) ആണ് മരിച്ചത് . തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രാത്രി മുറിക്കുള്ളിൽ സിജു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് സാലമ്മ പറഞ്ഞു. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് ചെന്ന് നോക്കുമ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയിലെ ഹുക്കിൽ കെട്ടിയ നനഞ്ഞ ഷാളിലായിരുന്നു മൃതദേഹം തൂങ്ങിനിന്നത്.. മൈലപ്ര സേക്രട്ട് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.. പിതാവ് മത്തായി വിദേശത്താണ്. സഹോദരി സിനി. പോസ്റ്റ്‌മോർട്ടം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. വ്യാഴാഴ്ച വെട്ടിപ്രം ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരിക്കും.