13-kallely-kokkathode-roa
കല്ലേലി കൊക്കാത്തോട് റോഡ് തകർന്ന നിലയിൽ

അരുവാപ്പുലം: കല്ലേലി കൊക്കാത്തോട് റോഡ് തകർന്ന് സഞ്ചാരം ദുർഘടമായി. കല്ലേലിപാലം മുതൽ കൊക്കാത്തോട് എസ്.എൻ.ഡി.പി. ജംഗ്ഷൻ വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമുള്ള പി.ഡബ്ല്യു.ഡി റോഡാണിത്. കൊക്കാത്തോട് ഒരേക്കർ മുതൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പല ഭാഗത്തായിട്ടാണ് റോഡ് തകർന്നിരിക്കുന്നത്. മഴ പെയ്യുന്നതിനാൽ കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും, സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് കടന്ന് പോകുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് എസ്.എൻ.ഡി.പി. ജംഗ്ഷൻ, ഒരേക്കർ , അപ്പുപ്പൻതോട്, നീരാമക്കുളം, കോട്ടാമ്പാറ, കാട്ടാത്തി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്.