മെഴുവേലി- ഈഴവ സമുദായത്തിന്റെ ശക്തി തെളിയിക്കാൻ യുവജനത മുന്നോട്ടിറങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ പറഞ്ഞു. മെഴുവേലി 65-ാം നമ്പർ ആനന്ദഭൂതേശ്വരം യൂത്ത്മൂവ്‌മെന്റ് യുണിറ്റ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്മിനിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളായ സുരേഷ് മംഗലത്തിൽ, ജയപ്രകാശ് തൊട്ടാവാടി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി, ദേവദാസ് വെണ്മണി, മനു ഇലഞ്ഞിമേൽ, അക്ഷയ് ശ്രീകുമാർ, പ്രദീപ് ചെങ്ങന്നൂർ, വിജിൻ രാജ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി രാഹുൽ (ചെയർമാൻ ), ചിപ്പി, ശ്രീനാഥ്, ഗണേശ് (വൈസ് ചെയർമാൻ ), മഹേഷ് (കൺവീനർ ), അനിൽ, ലിബിൻ ചന്ദ്രൻ, ആദർശ് (ജോയിന്റ് കൺവീനർ ), ദിവ്യാ രാജേഷ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.