അടൂർ: സുഗതകുമാരിടീച്ചർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരുടെ അനുസ്മരണം ബി. ആർ.സി ഹാളിൽ നടന്നു. തെങ്ങമം ഗോപകുമാർ, കാശിനാഥൻ, ബാബുജോൺ, കെ.എൻ. ശ്രീകുമാർ, ധനോജ് നായിക്, പ്രേം അടൂർ, അനിൽകുമാർ, ഹരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കവികളുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.