മല്ലപ്പള്ളി: കാൽനടക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ യുവാക്കൾ അപഹരിച്ച് കടന്നു. കീഴ്വായ്പ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള വഴിയിലാണ് ഇന്നലെ രാവിലെ സംഭവം നടന്നത്. കീഴുവായ്പൂര് പുത്തൻപുരയ്ക്കൽ ബാബുവിന്റെ ഭാര്യ ആശയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. പക്ഷേ റോൾഡ് ഗോൾഡ് മാലയായിരുന്നു ഇത്.