ചെങ്ങന്നൂർ: ജെ.സി.ഐ യും ഗവണ്മെന്റ് ഐ.ടി.ഐ എൻ.എസ്. എസ് യൂണിറ്റും സംയുക്തമായി ദേശീയ യുവജന ദിനാചരണം നടത്തി. പ്രിൻസിപ്പൽ മിനി മാത്യു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ്‌ എം.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എൻ ജഗേഷ്,വി.സുരേഷ് കുമാർ,സുബിത്ത്, പ്രകാശ്, ജെ.സി.ഐ ചെങ്ങന്നൂർ സെക്രട്ടറി അനൂപ് എസ് കുമാർ, ട്രഷറർ ആനന്ദ് ശങ്കർ, ജിജി കാടുവെട്ടൂർ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ എം.കെ ശ്രീകുമാർ നയിച്ചു.