അടൂർ: നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മറ്റികളിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. വികസന കാര്യം : രജനി രമേശ്, അജി പി. വർഗീസ്, എസ്. ഷാജഹാൻ (എൽ. ഡി. എഫ്), ശ്രീലക്ഷ്മി ബിനു, അനൂപ് ചന്ദ്രശേഖരൻ (യു.ഡി.എഫ്). ക്ഷേമകാര്യം: ബീനബാബു, അപ്സര സനൽ, കെ.ഗോപാലൻ (എൽ.ഡി.എഫ്), അനു വസന്തൻ, സൂസിജോസഫ് (യു.ഡി.എഫ്).. ആരോഗ്യകാര്യം: അനിതാദേവി, വരിക്കോലിൽ രമേശ്കുമാർ, റോണി പാണം തുണ്ടിൽ (എൽ.ഡി.എഫ്), വി. ശശികുമാർ (യു.ഡി.എഫ്). മരാമത്ത്കാര്യം: സിന്ധുതുളസീധര കുറുപ്പ് ,ശോഭാ തോമസ് (എൽ.ഡി. എഫ്), ശ്രീജ ആർ.നായർ (ബി.ജെ.പി), റീനാ ശാമുവൽ (യു.ഡി.എഫ്). വിദ്യാഭ്യാസ - കലാകായിക കാര്യം: രാജി ചെറിയാൻ, കെ. മഹേഷ് കുമാർ (എൽ.ഡി.എഫ്), ജി. ബിന്ദുകുമാരി (യു.ഡി.എഫ്), എം. അലാവുദ്ദീൻ (സ്വത.) ധനകാര്യ സമിതിയിലേക്ക് യു.ഡി.എഫിലെ സുധാ പത്മകുമാറിനെ മാത്രമാണ് തിരഞ്ഞെടുത്തത്.