തിരുവല്ല: പുനർനിർമ്മിക്കുന്ന ചാത്തങ്കരി ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ആധാരശിലാസ്ഥാപനം 15ന് രാവിലെ 6.10നും 6.40 നും മദ്ധ്യേ നടക്കും. തന്ത്രി രഞ്ജിത് നാരായണ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി എ.ഡി. നമ്പുതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.ആധാരശില തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര സന്നിധിയിൽ നിന്ന് 14ന് വൈകിട്ട് 4ന് സ്വീകരിച്ച് ഘോഷയാത്രയായി പ്രത്യേക വാഹനത്തിൽ ക്ഷേത്രത്തിൽ എത്തിക്കും. 800 വർഷത്തെ പഴക്കം കണക്കാക്കുന്ന ക്ഷേത്രം പുതുക്കിപ്പണിയണമെന്ന ദേവപ്രശ്നവിധിയെ തുടർന്നാണ് പുനർനിർമ്മിക്കുന്നത്. വാസ്തുവിദഗ്ദ്ധൻ ബ്രഹ്‌മദത്തൻ നമ്പൂതിരിയാണ് സ്ഥപതി. പൂർണമായും കൃഷ്ണശിലയിലാണ് ക്ഷേത്രം പണിയുന്നതെന്ന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരിയും മാനേജർ പി.കെ റാം കുമാറും അറിയിച്ചു.