വായ്പ്പൂര്: മുസ്ലീം ലീഗിന്റെ ആദ്യകാല നേതാവ് റഹ്മത്ത് മൻസിലിൽ റിട്ട. ഹെഡ്മാസ്റ്റർ പി. ഇ. മുഹമ്മദ് ഖാൻ (92) നിര്യാതനായി. കബറടക്കം നടത്തി. മുസ്ലീം ലീഗ് കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്റ്, വായ്പ്പൂര് യത്തീംഖാന ചെയർമാൻ, വായ്പ്പൂര് മുസ്ലീം പഴയ പളളി ജമാ അത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീരാമ്മ. മക്കൾ: പി. ഇ. റഹ്മത്തുള്ളാ ഖാൻ (റിട്ട. ഹെഡ്മാസ്റ്റർ, മുസ്ലീം ലീഗ് റാന്നി നിയോജക മണ്ഡലം സെക്രട്ടറി ), പി. എം. ഹിദായത്തുള്ളാഖാൻ (വാട്ടർ അതോറിറ്റി, തിരുവല്ല). മരുമക്കൾ: റഷീദാ റഹ്മത്ത് (വനിതാ ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്), ഷീജാ ബീഗം ( പുന്നവേലി).