കല്ലൂപ്പാറ: 78ാമത് കല്ലൂപ്പാറ ഓർത്തഡോക്‌സ് സിറിയൻ കൺവെൻഷൻ കൊവിഡ് മാനദണ്ഡമനുസരിച്ച് ഫെബ്രുവരി 3 മുതൽ 7 വരെ കല്ലൂപ്പാറ എം നോർത്ത് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി അങ്കണത്തിൽ നടക്കും. 3 മുതൽ 7 വരെ ദിവസവും വൈകുന്നേരം 6 മുതൽ 8.30 വരെയുള്ള സന്ധ്യായോഗങ്ങൾ നടക്കും. 200 പേർക്ക് യോഗങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ട്. കൺവെൻഷൻ പരിപാടികൾ ലൈവ് ടെലികാസ്റ്റ് ചെയ്യും. കൺവെൻഷന്റെ ഉദ്ഘാടനം രക്ഷാധികാരി അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. വിവിധ യോഗങ്ങളിൽ റവ. ഫാ.തോമസ് രാജു, റവ.ഫാ.ഡോ.വർഗീസ് വർഗീസ്, റവ.ഫാ.ജോജി.കെ.ജോയി, റവ. ഫാ.ഫിലിപ്പ് തരകൻ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.റവ.ഫാ. കോശി ഫിലിപ്പ് (പ്രസിഡന്റ്), റവ.ഫാ.കെ.വൈ.വിൽസൺ(വൈസ് പ്രസിിഡന്റ്),റവ.ഫാ.ജോൺ ചാക്കോ (സെക്രട്ടറി), വിജോയ് പുത്തോട്ടിൽ ( ട്രഷറർ) ,റവ.ഫാ.ബാബുക്കുട്ടി ആൻഡ്രൂസ്, റവ.ഫാ. ഫിലിപ്പ് എൻ.ചെറിയാൻ, റവ.ഫാ.ജേക്കബ് എം.വർഗീസ്, റവ.ഫാ. ചെറിയാൻ ജേക്കബ്, റവ.ഫാ.ജോൺ.കെ.വർഗീസ്, റവ.ഫാ.ജുബിൻ കരിപ്പയിൽ (ചെയർമാൻമാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.