കിഴക്കുപുറം : എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്റെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി എന്നിവ നടത്തി. പ്രശ്‌നോത്തരിയിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി സാം സി.മാത്യു ഒന്നാം സ്ഥാനം നേടി.