നാരങ്ങാനം: കേരളാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രാമ/ബ്ലോക്ക്/ജില്ലാ തല പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്കുള്ള ഓൺലൈൻ ക്ലാസുകളുടെ നാരങ്ങാനം പഞ്ചായത്തിലെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ നിർവഹിച്ചു.
കില ഡയറക്ടർ ജോയ് ഇളമൺ, പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ഡോ.ജയശ്രീ എന്നിവർ ക്ലാസുകൾ എടുത്തു.
പഞ്ചായത്തിലെ ജനപ്രതിനിധികളായ കടമ്മനിട്ട കരുണാകരൻ, തോമസ് അഞ്ചാനി, രസിയ സണ്ണി, സുനില എന്നിവർ പങ്കെടുത്തു. കിലയുടെ പ്രതിനിധികളായ ഷാജ്കുമാർ. അനീഷ് എന്നിവർ നേതൃത്വം നൽകി.