ചെങ്ങന്നൂർ: ശബരിമല അയ്യപ്പസേവാസമാജം അഖിലേന്ത്യ കമ്മിറ്റിയുടെ രാജ്യവ്യാപകമായ ആഹ്വാന പ്രകാരം മകരവിളക്ക് ദിനമായ ഇന്ന് സന്ധ്യയ്ക്ക് താലൂക്കിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും മൺചിരാതുകളിൽ ദീപം തെളിക്കണമെന്ന് ശബരിമല അയ്യപ്പസേവാസമാജം ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അറിയിച്ചു.