ചെങ്ങന്നൂർ: കല്ലിശേരി ജംഗ്ഷന് സമീപം വിൽപ്പനക്കായി പിക്കപ്പ് വാനിൽ സൂക്ഷിച്ചിരുന്ന പഴവർഗങ്ങൾ രാത്രിയിൽ മോഷ്ടിച്ചതായി പരാതി. പഴവർഗങ്ങൾ കച്ചവടം നടത്തുന്ന തൃക്കുന്നപ്പുഴ സ്വദേശി സുഹൈലാണ് പൊലീസിൽ പരാതി നൽകിയത്. ഏകദേശം10000 രൂപയുടെ പഴവർഗങ്ങൾ മോഷണം പോയതായി പരാതിയിൽ പറയുന്നു.