14-baffallo
കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്ത്

തണ്ണിത്തോട്: കൃഷിയിടത്തിലെ കിണറ്റിൽ കാട്ടുപോത്ത് വീണു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ചിറ്റാർ വില്ലൂന്നിപാറ മണിയൻപാറയിൽ കെ.സി. വാമദേവന്റ കൃഷിസ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. വനപാലകർ കിണർ ഇടിച്ച് താഴ്ത്തി പോത്തിനെ കാട്ടിൽ കയറ്റിവിട്ടു. ഇന്നലെ രാവിലെ വനാതിർത്തിയിലെ കൃഷിയിടത്തിലെ വെറ്റില കൊടിത്തോട്ടത്തിലെ ആവശ്യത്തിന് കുഴിപ്പിച്ച കിണറ്റിലാണ് വീട്ടുകാർ കാട്ടുപോത്തിനെ കണ്ടത് . തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി കിണറിന്റെ ഒരു വശം ഇടിച്ച് താഴ്ത്തി കരയ്ക്ക് കയറ്റി വിടുകയായിരുന്നു. കരയ്ക്ക് കയറ്റിയപ്പോൾ കാട്ടുപോത്ത് ആരെയും ഉപദ്രവിച്ചില്ലന്നും, കാട്ടുപോത്തിന് പരിക്കുകളില്ലന്നും വനപാലകർ പറഞ്ഞു. ഫോറസ്റ്റ് ഓഫീസർ എം.കെ. ഗോപകുമാർ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാ മാരായ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ,എം.ആർ.നാരായണൻകുട്ടി,ബി. ഡാലിയ,ടി.കൃഷ്ണപ്രിയ അമൃത ശിവരാമൻ എന്നിവർ നേതൃത്വം നൽകി.