തോട്ടപ്പുഴശേരി : പഞ്ചായത്തിലെ അഞ്ചാം വാർഡായ കുറയന്നൂർ ഭാഗത്ത് കാട്ടുപന്നിയുടെ ശല്യംരൂക്ഷം. ഇന്നലെ രാത്രിയിൽ കവണേടത്ത് കെ.സി. ജോണിന്റെ (സണ്ണി) കപ്പ കൃഷിയാണ് നശിപ്പിച്ചത്. ആയിരത്തോളം കപ്പ മൂടുകളാണ് പന്നികൾ നശിപ്പിച്ചത്. ബാങ്കിൽ നിന്ന് ലോണെടുത്താണ് കൃഷി നടത്തുന്നത്. ദിവസങ്ങളായി കാട്ടുപന്നിയുടെ വലിയ ശല്യമാണ് ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്നത്. ഇതിനെതിരെ അധികാരികളുടെ സത്വര ശ്രദ്ധ ഉണ്ടാകണം.