തിരുവല്ല: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്കിന്റെ പെരിങ്ങര ശാഖ അടച്ചു. ചൊവ്വാഴ്ചയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മാനേജർ ഉൾപ്പെടെ ബാങ്കിലെ മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ശനിയാഴ്ച മുതൽ ബാങ്കിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയാറാക്കി വരികയാണെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.