തിരുവല്ല: സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് ദേശിയ യുവജന ദിനം ആചരിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെയ്ന ജോർജ് അദ്ധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി വർഗീസ് ടി. മങ്ങാട്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ലിനോജ് ചാക്കോ, ജോജി പി.തോമസ് എന്നിവർ പ്രസംഗിച്ചു.