പത്തനംതിട്ട. നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ മെൻ്റ് ട്രീറ്റ്മെൻ്റ് സെന്ററിന്റെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. നഗരസഭ 17-ാം വാർഡിൽ മുസ്‌ലിയാർ കോളേജ് ലേഡീസ് ഹോസ്റ്റലാണ് സെന്ററായി ക്രമീകരിച്ചിട്ടുള്ളത്. സെന്റർ തുറക്കുന്നതിനുമുമ്പായി ക്രമീകരണങ്ങൾ നഗരസഭ ചെയർമാൻ ടി.സക്കീർഹുസൈൻ,വാർഡ് കൗൺസിലർ ലാലി രാജു എന്നിവർ ചേർന്ന് വിലയിരുത്തി. സെന്ററിൽ മൊത്തം 200 കിടക്കകൾ ആണുള്ളത്. അഞ്ച് നിലകളിലായാണ് പ്രവർത്തനം. ഒരു നില സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാർക്കും സ്റ്റാഫിനും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷണവും കൃത്യസമയത്ത് നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട് .