ചെങ്ങന്നൂർ: എം.സി റോഡിൽ വെള്ളക്കെട്ട് ദുരിതമാകുന്നു. എം.സി റോഡിൽ മുളക്കുഴ ഭാഗത്താണ് ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്ക് പോലും കടന്നു പോകാനാവാത്ത വിധം വെള്ളം ഉയര്‍ന്നത്. പി.ഐ.പി. കനാല്‍ വെള്ളം തുറന്നു വിട്ടത് മൂലമാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ശക്തമായ ഒഴുക്കും റോഡിന് കുറുകേ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പ്പെടാതിരിക്കാന്‍ റോഡ് പണിക്കാരായ തൊഴിലാളികളും കോണ്‍ട്രാക്ടർമാരും മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പി.ഐ.പി.കനാലില്‍ വെള്ളം തുറന്നു വിടുമ്പോള്‍ ചോര്‍ച്ച മൂലം റോഡിനു സമീപത്തേക്ക് വെള്ളം ഒഴുകുന്നതു പതിവാണ്. റോഡ് പണി നടക്കുന്ന സമയത്ത് റോഡിനു വാഹനങ്ങള്‍ കടന്നു പോകാനായി വശത്തെ ഓട മെറ്റലും മണ്ണും ഉപയോഗിച്ചു നികത്തിതാണ് കനാല്‍വെള്ളം റോഡിലേക്ക് കയറാന്‍ കാരണം.