തിരുവല്ല: വെൺമ്പാല മലയിത്ര ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്നു തുടങ്ങും. വൈകിട്ട് 6.30ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് നിർവഹിക്കും. 23ന് രാവിലെ 9ന് പൊങ്കാല,രാത്രി 7.30ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നെള്ളത്ത് നടക്കും.