bjp
തിരുവൻവണ്ടൂർ കല്ലിശ്ശേരിയിൽ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സതീഷ് ചെറുവല്ലൂർ നയിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ട്രഷറാർ കെ. ജി കർത്ത, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി രാജു കുട്ടി,സംസ്ഥാന കൗൺസിൽ അംഗം ജി.ജയദേവ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി, സെക്രട്ടറി അനീഷ് മുളക്കുഴ, വി.ബിനുരാജ്, രാജേഷ് ഗ്രാമം, മനുകൃഷ്ണൻ, കെ.സേനൻ, സുഷമ ശ്രീകുമാർ, അജി.ആർ നായർ, എസ്. കെ രാജീവ് എന്നിവർ സംസാരിച്ചു.