പത്തനംതിട്ട: എല്ലാ പ്രീ പ്രൈമറി അദ്ധ്യാപകർക്കും ജീവനക്കാർക്കും നിയമനാംഗീകാരം നല്കി സേവനവേതന വ്യവസ്ഥകൾ നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ്, സംസ്ഥാന വനിതാ ഫോറം അദ്ധ്യക്ഷ വി.ടി ജയശ്രീ,സെറ്റോ കൺവീനർ കെ.ജി റെജി,സംസ്ഥാന സമിതി അംഗങ്ങളായ എം.എം ജോസഫ്, എസ്.പ്രേം,ദിലീപ് കുമാർ, പ്രീപ്രൈമറി സെൽ കൺവീനർ കെ.മായാദേവി,അജീന ഷെയ്ക്ക്,സരളാകുമാരി, ഫ്രഡി ഉമ്മൻ,ആർ.ജ്യോതിഷ്,സതീശൻ നായർ,ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.