പന്തളം : കേരളത്തിൽ മാറിമാറിവരുന്ന മുന്നണി ഭരണത്തിൽ സംഘടിത മതശക്തികളാണ് അധികാരത്തിന്റെ നേട്ടം കൊയ്യുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് പറഞ്ഞു. മുടിയൂർക്കോണം 978-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രവർത്തന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതരായി നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും അനർഹമായ നേട്ടങ്ങൾ ഭരണ മുന്നണികളെ സ്വാധീനിച്ചും, ഭീഷണിയിലൂടെയും കൈക്കൽ ആക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ഈഴവർ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങൾ പലപ്പോഴും ഭരണശിലാകേന്ദ്രങ്ങളിൽ നിന്ന് ആട്ടിയോടിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഇതിനുമാറ്റം വരണമെങ്കിൽ സംഘടിതരായി നിന്നുകൊണ്ട് ഈ ദുഷ്പ്രവണതക്കെതിരെ പോരാടുവാനും അവകാശങ്ങൾ ചോദിച്ചു വാങ്ങുവാനും കഴിയണം. ശാഖാ യോഗം പ്രസിഡന്റ് സുകു സുരഭി അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് അംഗവുമായ സുരേഷ് മുടിയൂർക്കോണം, ശാഖാ സെക്രട്ടറി അജയൻ മലമേൽ, ബിജു, മുരളി, അരുൺ പൂഴിത്തറ എന്നിവർ സംസാരിച്ചു